ചെര്‍ക്കള: രണ്ടു ദിവസങ്ങളിലായി ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു വന്ന കാസര്‍കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തില്‍ 1276 പോയിന്റ് നേടി കാസര്‍കോട് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. ഹോസ്ദുര്‍ഗ് സബ് ജില്ലക്കാണ് രണ്ടാംസ്ഥാനം (1241 പോയിന്റ്), പ്രവൃത്തി പരിചയമേളയില്‍ 670 പോയിന്റ് നേടി ഹോസ്ദുര്‍ഗ് സബ് ജില്ല ഒന്നാം സ്ഥാനം നേടി. ചെറുവത്തൂര്‍ സബ് ജില്ലക്കാണ് രണ്ടാംസ്ഥാനം (651)
ഹയര്‍ സെക്കന്ററി വിഭാഗം ഐടി മേളയില്‍ ചെറുവത്തൂരിനാണ് ഒന്നാം സ്ഥാനം (55) ചിറ്റാരിക്കാല്‍ രണ്ടാം സ്ഥാനം നേടി (53) ഹൈസ്‌കൂള്‍ വിഭാഗം ഐടി മേളയില്‍ കാസര്‍കോട് ഒന്നാം സ്ഥാനം നേടി (72) .ചെറുവത്തൂര്‍ രണ്ടാം സ്ഥാനം നേടി (44), ഗണിത ശാസ്ത്രമേള ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കാസര്‍കോട് ഒന്നാം സ്ഥാനം നേടി (141) ഹോസ്ദുര്‍ഗിനാണ് രണ്ടാംസ്ഥാനം (113), ഗണിത ശാസ്ത്രമേള ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 137 പോയിന്റ് നേടി ചെറുവത്തൂര്‍ ഒന്നാം സ്ഥാനം നേടി. മഞ്ചേശ്വരം രണ്ടാം സ്ഥാനം കരസ്ഥമാക്കി (129), സാമൂഹ്യ ശാസ്ത്രമേള എച്ച് എസ് എസ് വിഭാഗത്തില്‍ 83 പോയിന്റ് നേടി കാസര്‍കോട് ചാമ്പ്യന്മാരായി. ഹോസ്ദുര്‍ഗിനാണ് രണ്ടാംസ്ഥാനം (62)
സാമൂഹ്യ ശാസ്ത്രമേള ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 79 പോയിന്റ് നേടി ഹോസ്ദുര്‍ഗിന് ഒന്നാംസ്ഥാനം. കുമ്പളക്കാണ് രണ്ടാംസ്ഥാനം (75)
ശാസ്ത്രമേള ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കാസര്‍കോടിനാണ് ഒന്നാം സ്ഥാനം (58) ഹോസ്ദുര്‍ഗ് രണ്ടാംസ്ഥാനം നേടി (53).
Post a Comment
0 Comments