Type Here to Get Search Results !

Bottom Ad

അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാദ്ധ്യത


കേരളം (www.evisionnews.in): തീരത്തിനു സമീപം തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. കോമാറിന് പ്രദേശത്തു മുതല്‍ തെക്കന്‍ ആന്‍ഡമാന്‍ കടല്‍ വരെ ന്യുനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി നവംബര്‍ 5 മുതല്‍ നവംബര്‍ 6 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി / മിന്നല്‍ /ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ ആന്‍ഡമാന്‍ കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപം നവംബര്‍ 9 തിയതിയോടെ ഒരു ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു തമിഴ് നാട്- പുതുചേരി തീരത്തേക്ക് നീങ്ങാനും സാദ്ധ്യതയുണ്ട്.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേര്‍ട്ട് പ്രഖ്യാപിച്ചു.05-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

06-11-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad