Type Here to Get Search Results !

Bottom Ad

റെക്കോര്‍ഡ്; മുഖ്യമന്ത്രി കസേരയില്‍ 2364 ദിവസം, അച്യുതമേനോനെ മറികടന്ന് പിണറായി വിജയന്‍


തിരുവനന്തപുരം: തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി. റെക്കോര്‍ഡുമായി പിണറായി വിജയന്‍. മുഖ്യമന്ത്രി പദത്തില്‍ 2364 ദിവസം ഇന്ന് പിന്നിടുന്നതോടെയാണ് ചരിത്രത്തില്‍ ഇടംനേടിയത്. തുടര്‍ച്ചയായി ഏറെക്കാലം മുഖ്യമന്ത്രി പദത്തിലിരുന്ന സി. അച്യുതമേനോന്റെ റെക്കോഡാണ് പിണറായി വിജയന്‍ മറികടന്നത്.

2016 മെയ് 25നാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അടിയന്തരാവസ്ഥ കാലത്ത് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയതിനാലാണ് അച്യുതമേനോന് മുഖ്യമന്ത്രിയായി നീണ്ടകാലം തുടരാനായത്. 17 ദിവസത്തെ കാവല്‍ മുഖ്യമന്ത്രി എന്ന ദിവസങ്ങളും കൂട്ടിയാണ് അച്യുതമേനോന്റെ ഭരണകാലം. എന്നാല്‍ രണ്ടു തവണയും ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് എന്നതാണ് സവിശേഷത. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്നത് ഇ.കെ നായനാരാണ്. പത്തു വര്‍ഷവും 353 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.




Post a Comment

0 Comments

Top Post Ad

Below Post Ad