Type Here to Get Search Results !

Bottom Ad

ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് പുല്ലുവില; മൂന്ന് മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും ചീറിപ്പായാന്‍ പുതിയ കാറുകള്‍, ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ 1.30 കോടി


കേരളം (www.evisionnews.in): ചീഫ് സെക്രട്ടറി ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങാനായി 1.30 കോടി രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. മന്ത്രിമാരായ ജി ആര്‍ അനില്‍, വി എന്‍ വാസവന്‍, വി അബ്ദുറഹിമാന്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് എന്നിവര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.

തുക അനുവദിച്ച് കഴിഞ്ഞ ആഴ്ചയാണ് ടൂറിസം വകുപ്പ് ഉത്തരവിറക്കിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് ഈ മാസം നാലിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ മന്ത്രി റോഷി അഗസ്റ്റിന് പുതിയ കാര്‍ വാങ്ങാന്‍ തുക നല്‍കി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി 2021 മെയ് മാസത്തിനുശേഷം 6.5 കോടി രൂപ ചെലവഴിച്ച് 18 പുതിയ കാറുകളാണ് കേരളം വാങ്ങിയത്.

മുഖ്യമന്ത്രിയും 4 മന്ത്രിമാരും വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയതിനു പിന്നാലെ ചെലവുകള്‍ വെട്ടിച്ചുരുക്കണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. വിദേശയാത്ര, വിമാനയാത്ര, വാഹനം വാങ്ങല്‍, ഫോണ്‍ ഉപയോഗം എന്നിവയിലെ നിയന്ത്രണങ്ങള്‍ പല വകുപ്പുകളും ലംഘിക്കുകയാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ മാറ്റിനിയമനവും ജോലി ക്രമീകരണ വ്യവസ്ഥകളും നടപ്പാക്കാത്തതും ചെലവുചുരുക്കല്‍ നടപടികളെ സാരമായി ബാധിക്കുന്നു. വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, കമ്മിഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവ കര്‍ശനമായി ചെലവു ചുരുക്കണം.
വീഴ്ച വരുത്തുന്നവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കും. നഷ്ടം കാരണക്കാരായ ഉദ്യോഗസ്ഥരില്‍നിന്നു പലിശസഹിതം ഈടാക്കും. ഒഴിവാക്കാനാകാത്ത അവസരങ്ങളില്‍ ധനവകുപ്പിന്റെ അനുമതിയോടെ മന്ത്രിസഭയുടെ അംഗീകാരത്തിനു വിധേയമായി മാത്രമേ ഇളവ് അനുവദിക്കൂവെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെ മറികടന്നാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad