ദുബൈ: പാസ്‌പോര്‍ട്ടില്‍ സിംഗിള്‍ നെയിം (ഒറ്റപ്പേര്) മാത്രമുള്ളവര്‍ക്ക് ആശ്വസിക്കാം. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ പിതാവിന്റേയോ കുടുംബത്തിന്റെയോ പേര് ഉണ്ടെങ്കില്‍ യു.എ.ഇ വിസ അനുവദിക്കുമെന്ന് നാഷണല്‍ അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയ സന്ദര്‍ശക വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാസ്പോര്‍ട്ടില്‍ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ ഏതെങ്കില്‍ ഒരിടത്ത് മാത്രമാണ് പേര് രേഖപ്പെടുത്തിയതെങ്കില്‍ യാത്രാനുമതി ലഭിക്കില്ല. ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും രേഖപ്പെടുത്താതെയിരുന്നാലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ചേര്‍ക്കാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ലെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു.
Post a Comment
0 Comments