ചൈന: ചൈനയില്‍ ഉള്‍പ്പെടെ കോവിഡ് വീണ്ടും പടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ തെക്കന്‍ ചൈനയിലെ വവ്വാലുകളില്‍ കൊറോണ വൈറസിന് സമാനമായ വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അഞ്ചില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് വൈറസ് പടരാന്‍ സാദ്ധ്യതയുള്ളത്.
ഇതു സാര്‍ക് കോവ്-2 മായി ബന്ധപ്പെട്ടിരിക്കുന്നു. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ വവ്വാലുകളില്‍ കാണപ്പെടുന്ന അഞ്ച് അപകടകരമായ വൈറസുകളില്‍ ഒന്നാണിതെന്നും ഇത് മനുഷ്യരിലും മൃഗങ്ങളിലും നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
കൂടാതെ, മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ള നിരവധി പുതിയ രോഗങ്ങളെക്കുറിച്ചും ശാസ്ത്ര സംഘം വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള സണ്‍യാറ്റ്സെന്‍ സര്‍വകലാശാല, യുനാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ഡെമിക് ഡിസീസ് കണ്‍ട്രോള്‍, സിഡ്‌നി സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
Post a Comment
0 Comments