Type Here to Get Search Results !

Bottom Ad

ചാണകം മുഖത്തു പുരട്ടി, തീര്‍ഥമാണെന്ന് കരുതി ഗോമൂത്രം കുടിച്ചു; ഭര്‍തൃവീട്ടിലെ ആചാരത്തെ കുറിച്ച് നടി നിത്യ ദാസ്


ഭര്‍ത്താവിന്റെ വീട്ടിലെ ആചാരത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി നിത്യദാസ്. ഒരു ടെലിവിഷന്‍ ഷോയിലാണ് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടിയ ആചാരങ്ങളെ കുറിച്ച് താരം മനസു തുറന്നത്. ജമ്മു സ്വദേശി അരവിന്ദ് സിങാണ് നിത്യദാസിന്റെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് നേരെ പോയത് ഭര്‍ത്താവിന്റെ വീട്ടിലേക്കാണെന്നും അവിടെയുള്ള ആചാരങ്ങളും ഭക്ഷണ രീതിയുമായി പൊരുത്തപ്പെടാന്‍ അല്‍പം സമയമെടുത്തെന്നും നടി പറഞ്ഞു.

ജമ്മുവിലെ ഭക്ഷണ രീതി എനിക്ക് തീരെ പറ്റില്ലായിരുന്നു. അതുകൊണ്ട് അവരെ കേരളത്തിലെ രീതി പതുക്കെ ശീലിപ്പിച്ചെടുത്തു. ഗോമൂത്രം കൂടിക്കുന്നത് അവരുടെ ആചാര രീതിയാണ്. ഭര്‍ത്താവിന്റെ സഹോദരന്റെ വിവാഹ ചടങ്ങിനിടയില്‍ തീര്‍ഥം പോലെ എന്തോ കൈയില്‍ തന്നു. തീര്‍ഥമാണെന്ന് കരുതി ഞാന്‍ അതു കുടിക്കുകയും ബാക്കി തലയിലേക്ക് ഉഴിഞ്ഞു. ഇത് മകള്‍ക്കും നല്‍കി. എന്നാല്‍ അതില്‍ ഉപ്പ് രസമുണ്ടെന്ന് അവള്‍ പറഞ്ഞിരുന്നു.

പിന്നീട് അവര്‍ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. അതു എല്ലാവരും മുഖത്ത് തേയ്ക്കുന്നത് കണ്ട് ഞങ്ങളും തേച്ചു. പിന്നീടാണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും രണ്ടാമത് തന്നത് ചാണകവും ആണെന്ന്- നിത്യ ദാസ് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്ക് നല്‍കിയ ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ചേര്‍ത്തത് കൊണ്ടാകും. ഇതിന് ശേഷം ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം ഞാന്‍ മാറി നില്‍ക്കും താരം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad