കാസര്‍കോട്: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഴ്‌സറി സ്‌കൂളില്‍ ശിശുദിനം വിപുലമായി ആചരിച്ചു. എല്‍കെജി യുകെജി വിദ്യാര്‍ഥികളായ പിഞ്ചുകുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. രാവിലെ 10 മണിക്ക് ഘോഷയാത്രയോടു കൂടി ആരംഭിച്ച പരിപാടി നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.എം സുബൈര്‍ അധ്യക്ഷത വഹിച്ചു. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവു പുലര്‍ത്തിയ കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു.
സ്‌കൂള്‍ കമ്മിറ്റി ട്രഷറര്‍ അബ്ദു തൈവളപ്പ്, സെക്രട്ടറി മുസമ്മില്‍ എസ്‌കെ, വൈസ് പ്രസിഡന്റ് കാദര്‍ ബലക്കാട്, ഹമീദ് ബദരിയ, വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുറഹ്‌മാന്‍ ചക്കര, മുനീര്‍ ഉഗ്രാണി, പിടിഎ പ്രസിഡന്റ് കാദര്‍ പിഎം, ബഷീര്‍, ഗുല്‍സാര്‍ സംസാരിച്ചു. സെക്രട്ടറി ജമാല്‍ ചക്‌ളി സ്വാഗതവും ഹാമി ബീഗം നന്ദിയും പറഞ്ഞു.
Post a Comment
0 Comments