കാസര്‍കോട്: പോളിടെക്നിക് കോളജുകളിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് കാമ്പയിനിന്റെ ഭാഗമായി എം.എസ്.എഫ് ടെക്ഫെഡ് പോളി റൈഡ് തൃക്കരിപ്പൂര്‍ ഗവ. പോളി ടെക്നിക് കോളജില്‍ തുടക്കമായി. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ ബാവ ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കല്‍ ബോര്‍ഡിന്റെ നിരന്തരമായ അനാസ്ഥ കൊണ്ട് താളംതെറ്റുന്ന പരീക്ഷകളും റിസള്‍ട്ടുകളും വിദ്യാര്‍ഥികളെ വലിയ പ്രയാസത്തിലാക്കിയിരിക്കുകയാണെന്നും പോളിടെക്നിക് സ്റ്റേറ്റ് യൂണിയന്‍ മൃഗീയാധിപത്യത്തില്‍ ഭരിക്കുന്ന എസ്.എഫ്.ഐ ഈ വിഷയങ്ങളിലെല്ലാം മൗനം പാലിക്കുകയാണെന്നും വി.കെ ബാവ പറഞ്ഞു.
എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അസറുദ്ധീന്‍ മണിയനോടി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പെരിയ ഗവ. പോളി ടെക്നിക് കോളജിലെ സ്വീകരണം എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ടെക്ഫെഡ് സംസ്ഥാന ചെയര്‍മാന്‍ ജലീല്‍ കാടാമ്പുഴ, ജാബിര്‍ തങ്കയം, റാഹില്‍, എ.വി നബീല്‍, അശരീഫ ജാബിര്‍, ഷുക്കൂര്‍ ഉടുമ്പുന്തല, മുസബ്ബിര്‍, സവാദ് അംഗഡിമുഗര്‍, അല്‍ത്താഫ് പൊവ്വല്‍, ഷെബിന്‍ ശബാന, ഉബൈദ്, ഉസ്മാന്‍, പ്രണവ്, ഉസ്മാന്‍, നിസാര്‍, സാബിത്ത് സംസാരിച്ചു.
Post a Comment
0 Comments