പടന്നക്കാട്: കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഇരുട്ടിന്റെ മറവില്‍ കൊടി മരംനശിപ്പിച്ചു. കഴിഞ്ഞ ദിവസം എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുതായി സ്ഥാപിച്ച കൊടിമരം നശിപ്പിക്കുകയുണ്ടയി. ഇന്ന് എസ്.എഫ്.ഐയുടെ പാതകയും നശിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സംഭവവികാസങ്ങള്‍ കാമ്പസിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണെന്നും ജനാധിപത്യ സംവിധാനം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സമൂഹത്തില്‍ ആരുടെ കൊടിമരം നശിപ്പിക്കപ്പെട്ടാലും സമൂഹിക വിരുദ്ധമാണെന്ന് പ്രസ്താവനയിലൂടെ എം.എസ്.എഫ് നെഹ്റു കോളേജ് യൂണിറ്റ് പ്രസിഡന്റ് സന്‍വീദ്, ജനറല്‍ സെക്രട്ടറി തൗഫീഖ്, ട്രഷറര്‍ ജസ്ന അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം നെഹ്റു കോളജില്‍ എം.എസ്.എഫിന്റെ പ്രവര്‍ത്തനം വളരെ മാതൃകാപരമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന ജസീല്‍ സ്മാരക ട്രാഫിക്ക് നിര്‍ദ്ദേശ ബോര്‍ഡ് വിദ്യാര്‍ഥികള്‍കായി സ്ഥാപിച്ചിരുന്നു.
Post a Comment
0 Comments