മഞ്ചേശ്വരം (www.evisionnews.in): സുബ്ഹി നിസ്‌കാരത്തിന് പള്ളിയിലേക്ക് പോകുമ്പോള്‍ 55കാരനെ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി കാലിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പള മജലിലെ മുഹമ്മദ് അഫ്സല്‍ എന്ന അബ്ദുവിനാണ് മര്‍ദ്ദനമേറ്റത്. കാലുകള്‍ക്ക് വെട്ടേറ്റ അഫ്സലിനെ മംഗല്‍പ്പാടി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആള്‍ട്ടോ കാറിലെത്തിയ അഞ്ചംഗസംഘമാണ് സ്‌കൂട്ടര്‍ തടഞ്ഞ് അബ്ദുവിനെ മാരകായുധങ്ങളുമായി അക്രമിച്ചത്. സംഘത്തിലെ ഒരാള്‍ വാള്‍ കൊണ്ട് കാലുകള്‍ക്ക് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കുടുംബ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പല പ്രാവശ്യം അഫ്സലിന്റെ വീടിന് നേരെ അക്രമമുണ്ടായതായി വിവരമുണ്ട്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
പള്ളിയിലേക്ക് പോകുന്നതിനിടെ 55കാരനെ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു
17:20:00
0
മഞ്ചേശ്വരം (www.evisionnews.in): സുബ്ഹി നിസ്‌കാരത്തിന് പള്ളിയിലേക്ക് പോകുമ്പോള്‍ 55കാരനെ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി കാലിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പള മജലിലെ മുഹമ്മദ് അഫ്സല്‍ എന്ന അബ്ദുവിനാണ് മര്‍ദ്ദനമേറ്റത്. കാലുകള്‍ക്ക് വെട്ടേറ്റ അഫ്സലിനെ മംഗല്‍പ്പാടി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആള്‍ട്ടോ കാറിലെത്തിയ അഞ്ചംഗസംഘമാണ് സ്‌കൂട്ടര്‍ തടഞ്ഞ് അബ്ദുവിനെ മാരകായുധങ്ങളുമായി അക്രമിച്ചത്. സംഘത്തിലെ ഒരാള്‍ വാള്‍ കൊണ്ട് കാലുകള്‍ക്ക് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കുടുംബ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പല പ്രാവശ്യം അഫ്സലിന്റെ വീടിന് നേരെ അക്രമമുണ്ടായതായി വിവരമുണ്ട്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments