തിരുവനന്തപുരം: മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. പുതുക്കിയ വില എന്നു മുതല്‍ നിലവില്‍ വരുമെന്ന് മില്‍മയ്ക്ക് തീരുമാനിക്കാം. പാല്‍ ലിറ്ററിന് 8.657 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അതുപറ്റില്ലെന്ന് നേരത്തെ തന്നെ മില്‍മയെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. വിലകൂട്ടണമെന്ന മില്‍മയുടെ ആവശ്യത്തിന് പിന്നാലെ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി രണ്ടംഗസമിതിയെ നിയോഗിച്ചിരുന്നു.
ക്ഷീരകര്‍ഷകരില്‍ നിന്ന് ഉള്‍പ്പടെ വിവരം ശേഖരിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതില്‍ തര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി, കാലിത്തീറ്റ വിലവര്‍ധനവ് എല്ലാ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചു രൂപ വര്‍ധിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞത്. അഞ്ചു രൂപ വര്‍ധിപ്പിച്ചാല്‍ നഷ്ടം തുടരുമെന്നുള്ള മില്‍മയുടെ വിവിധ മേഖല യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് ആറു രൂപയാക്കാനുള്ള മന്ത്രിസഭാ യോഗതീരുമാനം.
Post a Comment
0 Comments