Type Here to Get Search Results !

Bottom Ad

ഡിസംബര്‍ 1 മുതല്‍ പാലിനു വില കൂടും; ലിറ്ററിന് 5 മുതല്‍ 6 വരെ വര്‍ധിപ്പിച്ചേക്കും


തിരുവനന്തപുരം: പാലിന് ലിറ്ററിന് അഞ്ചു രൂപയ്ക്കും ആറു രൂപയ്ക്കുമിടയില്‍ വില വര്‍ധിച്ചേക്കും. പുതുക്കിയ വിലവര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും. അതേസമയം, മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിക്കില്ല. ക്ഷീര കര്‍ഷകര്‍ക്ക് ലാഭമുണ്ടാകണമെങ്കില്‍ 8 രൂപ 57 പൈസ ലിറ്ററിന് വര്‍ധിപ്പിക്കണമെന്നാണ് മില്‍മയുടെ ആവശ്യം. 

ഇക്കാര്യത്തില്‍ ക്ഷീരവികസന വകുപ്പ് മന്ത്രിയും മില്‍മ ഭാരവാഹികളും ചര്‍ച്ച നടത്തും. അടുത്ത ദിവസങ്ങളില്‍ തന്നെ നടക്കുന്ന ചര്‍ച്ചയില്‍ പുതുക്കിയ വില സംബന്ധിച്ച് തീരുമാനമുണ്ടാകും. മില്‍മയുടെ ആവശ്യം അപ്പാടെ അംഗീകരിക്കാതെ തന്നെ ക്ഷീരകര്‍ഷകരെ ഒപ്പം കൂട്ടാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. മുടങ്ങിക്കിടക്കുന്ന സബ്സിഡി കൂടി നല്‍കുന്നതോടെ ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.

ലിറ്ററിന് നാലു രൂപ സബ്സിഡി നല്‍കും. നേരത്തെ നല്‍കിവന്നിരുന്ന സബ്സിഡി മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഡിസംബര്‍ ആദ്യം തന്നെ മുടങ്ങിക്കിടന്നത് ഉള്‍പ്പെടെയുള്ള സബ്സിഡി നല്‍കാനാണ് ലക്ഷ്യം. എന്നാല്‍ വിലവര്‍ധനയില്‍ മില്‍മയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിലെങ്കില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad