Type Here to Get Search Results !

Bottom Ad

മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് 30-ാം വാര്‍ഷിക സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു


ചട്ടഞ്ചാല്‍: സമസ്ത ജില്ലാ ജംഇയ്യത്തുല്‍ ഉലമ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് 30-ാം വാര്‍ഷിക മഹാസമ്മേളന സ്വാഗത സഘം എം.ഐ.സി വൈസ് പ്രസിഡന്റ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ടയുടെ അദ്ധ്യക്ഷതയില്‍ 313 അംഗങ്ങളെ ഉള്‍പ്പെട്ടതി രൂപീകരിച്ചു. സ്ഥാപന ജനറല്‍ സെക്രട്ടറിയും സമസ്ഥ ഉപാദ്ധക്ഷനുമായ യു.എം അബ്ദുള്‍ റഹ്‌മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരിയായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്ത് കോയ തങ്ങള്‍ പ്രൊഫസര്‍ ആലികുട്ടി മുസ്ലിയാര്‍, ത്വാഖ അഹ്‌മ്മദ് മൗലവി എന്നിവരെ തെരഞ്ഞടുത്തു.

കെ.കെ.അബ്ദുല്ല ഹാജി ഖത്തര്‍, ബേര്‍ക്ക അബ്ദുല്ല ഹാജി, ചെങ്കള അബദുല്ല ഫൈസി, അബ്ദുല്‍ സലാം ദാരിമി, സിദ്ധീഖ് നദ്വി ചേരൂര്‍, ഇ. അബൂബക്കര്‍ ഹാജി, മൊയ്തു മൗലവി, സയ്യത് ഹുസൈന്‍ തങ്ങള്‍ മാസതികുണ്ട്, അഡ്വ. ഹനീഫ് ഹുദവി, ടി.ഡി. കബീര്‍ പ്രസംഗിച്ചു.സ്വാഗത സംഘം ചെയര്‍മാനായി യുഎം അബ്ദുല്‍ റഹിമാന്‍ മൗലവിയേയും വര്‍ക്കിംഗ് ചെയര്‍മാനായി കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, ജനറല്‍ കണ്‍വീനര്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ട്രഷറായി സി.എം അബദു ഖാദര്‍ ഹാജി ചെര്‍ക്കള എന്നിവരെ തെരഞ്ഞടുത്തു.

വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഫൈനാന്‍സ് കമ്മിറ്റി കല്ലട്ര അബ്ബസ് ഹാജി (ചെയര്‍) കെ എം അബ്ദുല്ല ചെര്‍ക്കള (ജന കണ്‍), മജീദ് സന്തോഷ് നഗര്‍ (കോഡിനേറ്റര്‍, പ്രചാരണ കമ്മിറ്റി; ഹാഷിം ദാരിമി ദേലംപാടി (ചെയര്‍), റഷീദ് ബെളിഞ്ചം (ജന കണ്‍), ഫാറൂഖ് ദാരിമി കൊല്ലം പാടി (കോഡി), സ്വീകരണ കമ്മിറ്റി: സിദ്ധീഖ് നദ്വി ചേരൂര്‍ (ചെയര്‍) മൊയ്തു നിസാമി (ജനറല്‍ കണ്‍), സുഹൈല്‍ ഹുദവി (കോഡിനേറ്റര്‍), 

ലോ ആന്റ് ഓര്‍ഡര്‍ കമ്മിറ്റി; സഫ്‌വാന്‍ തെക്കില്‍ (ചെയര്‍) ഹസ്സൈനാര്‍ കാഞങ്ങാട് റിട്ടേര്‍ഡ് ഡി.വൈ.എസ്.പി (ജന കണ്‍), പ്രോഗ്രാം കമ്മിറ്റി: അഡ്വ. ഹനീഫ് ഹുദവി ദേലംപാടി (ചെയര്‍) ജാബിര്‍ ഹുദവി ചാനടുക്കം (ജന കണ്‍), ഖലീല്‍ അര്‍ഷദി മാടന്നൂര്‍ (കോഡിനേറ്റര്‍), സ്റ്റേജ് ആന്റ് ഡെക്കറേഷന്‍: ജലീല്‍ കടവത്ത് (ചെയര്‍), നാസര്‍ നലപ്പാട് (ജന കണ്‍), എം.എച്ച് മുഹമ്മദ് (കോഡി), മീഡിയ: ടി.ഡി. കബീര്‍ (ചെയര്‍), മുസ്തഫ ഹുദവി (ജന കണ്‍), അബ്ദുല്ല കുഞ്ഞി (കോഡി), വോളേണ്ടിയേര്‍സ്: മൊയ്തീന്‍ കുത്തി ചെര്‍ക്കള (ചെയര്‍), റൗഫ് ബാവിക്കര (കോഡിനേറ്റര്‍), ഭക്ഷണം: സിദ്ധീഖ് പള്ളിപ്പുഴ (ചെയര്‍), ശറഫുദ്ധീന്‍ കുണിയ (ജന കണ്‍), അബ്ദുറഹ്‌മാന്‍ ഹാജി എയ്യള (കോഡിനേറ്റര്‍), ഓഡിറ്റോറിയം: ബേര്‍ക്ക അബ്ദുല്ല ഹാജി (ചെയര്‍), ഫോറിന്‍ മുഹമ്മദ് കുഞ്ഞി ഹാജി (കോഡിനേറ്റര്‍), കുട്ടി ഹാജി കാഞ്ഞങ്ങാട് (ട്രഷറര്‍.)

Post a Comment

0 Comments

Top Post Ad

Below Post Ad