ഖത്തര്‍: ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്തി അര്‍ജന്റീന. തോറ്റാല്‍ പുറത്താകുമെന്നുറപ്പുള്ള കളിയില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയും എണ്‍സോ ഫെര്‍ണാണ്ടസുമാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ പ്രതീക്ഷ പകര്‍ന്നത്. ഗ്രൂപ്പ് സിയില്‍ മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന. ബുധനാഴ്ച പോളണ്ടുമായാണ് അടുത്ത മത്സരം.
കിലിയന്‍ എംബാപ്പെയുടെ ബൂട്ടില്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് കുതിച്ചു. ഡെന്‍മാര്‍ക്കിനെ 2-1ന് വീഴ്ത്തി ഫ്രഞ്ചുപട പ്രീക്വാര്‍ട്ടറില്‍ കടന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീം. എംബാപ്പെയാണ് രണ്ട് ഗോളും കുറിച്ചത്. ഖത്തറിലാകെ മൂന്നു ഗോളായി ഈ ഇരുപത്തിമൂന്നുകാരന്. ഡെന്‍മാര്‍ക്കിനായി പ്രതിരോധക്കാരന്‍ ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സെന്‍ ലക്ഷ്യംകണ്ടു. ഡി ഗ്രൂപ്പില്‍ രണ്ട് കളിയും ജയിച്ച് ആറു പോയിന്റായി ഫ്രാന്‍സിന്. ബുധനാഴ്ച ടുണീഷ്യയുമായാണ് അടുത്ത കളി.
Post a Comment
0 Comments