Type Here to Get Search Results !

Bottom Ad

എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.in): ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനിന്റെയും നേതൃത്വത്തില്‍ ഇന്നലെ രാത്രി ആവിക്കരയിലും റെയില്‍വേ സ്റ്റേഷന് സമീപവും നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കിന് സമീപത്തെ സക്കറിയ (23), ആവിക്കര പുതിയവളപ്പ് സ്റ്റോര്‍ റോഡ് ജംഗ്ഷനിലെ മുഹമ്മദ് ഇര്‍ഷാദ് എന്ന ഇച്ചു (21) എന്നിവരാണ് അറസ്റ്റിലായത്. സക്കറിയയില്‍ നിന്ന് 4 ഗ്രാം എം.ഡി.എം.എയും ഇത് കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ഇര്‍ഷാദില്‍ നിന്ന് 3 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചത്. ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് നേരിട്ട് കൊണ്ടു വന്ന് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. ഹൊസ്ദുര്‍ഗ് എസ്.ഐ രാജീവന്‍, എസ്.ഐ ശരത്, എ.എസ്.ഐ ശശിധരന്‍, അബൂബക്കര്‍ കല്ലായി, ബിജു, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, റജില്‍ നാഥ്, ഷാബു, സനൂപ്, ലിജിന്‍ എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad