ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്നതിനെതിരായ ഹരജിയില്‍ രേഖാമൂലം നിലപാട് വ്യക്തമാക്കാന്‍ മുസ്ലിം ലീഗിന് സുപ്രിം കോടതി നിര്‍ദേശം. മതപേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്, എ.ഐ.എം.ഐ.എം അടക്കമുള്ള പാര്‍ട്ടികള്‍ക്കെതിരെ സയ്യിദ് വസീം റിസ്‌വി സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് തുടര്‍നടപടി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ, 123(3), 123(3എ) വകുപ്പുകള്‍ കാണിച്ചായിരുന്നു ഹരജി.
ഹരജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് നല്‍കിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം. മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് ഭാട്ടിയയാണ് ഹരജിക്കാരനു വേണ്ടി കോടതിയില്‍ ഹാജരായത്. സംസ്ഥാന പാര്‍ട്ടി അംഗീകാരമുള്ള രണ്ട് കക്ഷികളുടെ പേരില്‍ 'മുസ്ലിം' എന്നുണ്ടെന്ന് ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി. ചില പാര്‍ട്ടികളുടെ കൊടികളില്‍ മതചിഹ്നങ്ങളായ ചന്ദ്രികയും നക്ഷത്രവുമെല്ലാമുണ്ട്. വേറെയും ചില പാര്‍ട്ടികള്‍ക്കു മതനാമങ്ങളാണുള്ളതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
Post a Comment
0 Comments