തിരുവനന്തപുരം: ബലരാമപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ കൂട്ടത്തല്ലില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വിവാഹത്തലേന്ന് നടന്ന സത്കാരത്തിനിടെയാണ് കൂട്ടത്തല്ല് നടന്നത്. വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ് വിവാഹ വീട്ടിലെത്തി സംഭാവന നല്‍കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
തുടര്‍ന്ന് ബാലരാമപുരം ആര്‍സി തെരുവിലെ ഒരുകൂട്ടം യുവാക്കള്‍ സംഭവത്തില്‍ ഇടപെട്ടു. ഇതോടെ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഉച്ചക്കട സ്വദേശിയായ വയോധികനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാനരീതിയില്‍ രണ്ടു മാസങ്ങള്‍ക്ക് മുമ്പ് സംഘര്‍ഷം ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
Post a Comment
0 Comments