മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിര്‍ രാജിവെച്ചു
14:49:00
0
ഉപ്പള: മംഗൽപാടി പഞ്ചായത്ത് പ്രസിഡൻ്റ് റിസാന സാബിർ രാജിവെച്ചു. രാജിക്കത്ത് ശനിയാഴ്ച ഉച്ചയോടെ പഞ്ചായത്ത് ജെ.എസിന് കൈമാറി. റിസാനയുടെ സഹോദരൻ റിയാസ് ആണ് പഞ്ചായത്ത് ഓഫീസിലെത്തി രാജിക്കത്ത് കൈമാറിയത്. ഒരാഴ്ച മുമ്പ് റിസാന മുസ്ലിംലീഗ് ജില്ലാകമ്മിറ്റിക്ക് രാജിക്കത്ത് നൽകിയിരുന്നു. ഇതിന് ശേഷമാണ് ഔദ്യോഗികമായി ശനിയാഴ്ച രാജിക്കത്ത് നൽകിയത്. ഇതോടെ മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചു.
Post a Comment
0 Comments