മംഗളൂരു: മംഗളൂരു നാഗൂരിയില്‍ നടന്ന കുക്കര്‍ ബോംബ് സ്ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണം കേരളത്തിലേക്കും തമിഴ് നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. കാസര്‍കോട്- എറണാകുളം ജില്ലകള്‍ അടക്കമുള്ള പ്രദേശങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്ന് എന്‍.ഐ.എ വ്യക്തമാക്കി. കുക്കര്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷെരീഖിനെ (24) പൊലീസ് ചോദ്യം ചെയ്തു.
സ്ഫോടനം നടത്തുകയെന്ന ലക്ഷ്യത്തോടെ ഷെരീഖാണ് കുക്കര്‍ ബോംബ് ഓട്ടോറിക്ഷയില്‍ മംഗളൂരുവില്‍ എത്തിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കമ്മീഷണര്‍ എന്‍. ശശി കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാലു മണിക്കൂറോളം പ്രതിയെ ചോദ്യം ചെയ്യുകയും ചില വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. കനത്ത പൊലീസ് കാവലിലാണ് ഷരീഖ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
Post a Comment
0 Comments