തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. തൃശൂര്‍ ചേര്‍പ്പ് പല്ലിശേരിയിലാണ് സംഭവം. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62) മകന്‍ ജിതിന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം.
ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ ജിതിന്‍ വഴിയില്‍ കാറ് നിര്‍ത്തി അതില്‍ സ്പീക്കര്‍ ഘടിപ്പിക്കുകയായിരുന്നു. മദ്യപിച്ചനിലയില്‍ അതുവഴി വന്ന വേലപ്പന്‍ ഇത് ചോദ്യംചെയ്തു. ജിതിന്റെ സഹോദരനും അച്ഛനും വേലപ്പനുമായി തര്‍ക്കം ഉണ്ടാവുകയും ചെയ്തു. പിന്നാലെ, വീട്ടില്‍ പോയി കത്തിയുമായി വന്ന വേലപ്പന്‍ രണ്ടുപേരെയും കുത്തുകയായിരുന്നു. കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. സംഭവത്തില്‍ വേലപ്പനെ കസ്റ്റഡിയിലെടുത്തു.
Post a Comment
0 Comments