കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ആര്‍.ടി.ഒ ഓഫീസില്‍ ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റ് മുടങ്ങി. ഇതേ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് ദുരിതമുണ്ടായത്. വൈദ്യുതി തകരാര്‍ മൂലം ടെസ്റ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായാണ് അധികൃതര്‍ അറിയിച്ചത്.
അതേസമയം ആര്‍.ടി.ഒ രണ്ട് മാസത്തോളമായി അവധിയിലായതും നാല് എം.വി.ഐ മാര്‍ വേണ്ടിടത്ത് ഒരു എം.വി.ഐ മാത്രമുള്ളതും ആ.ടി ഓഫീസ് പ്രവര്‍ത്തനത്തിന്റെ താളം തെറ്റിച്ചിരിക്കയാണ്. മതിയായ ഉദ്യോഗസ്ഥരില്ലാത്തത് കാരണം വലിയ ദുരിതമാണ് ഉണ്ടാവുന്നത്. നേരത്തെ ആര്‍.ടി ഓഫീസിന് സമീപത്തായി പ്രവര്‍ത്തിച്ചിരുന്ന ലേണിംഗ് ടെസ്റ്റ് സെന്റര്‍ കോവിഡ് കാലത്ത് മറ്റൊരു ഓഫീസിനായി മാറ്റുകയായിരുന്നു. എന്നാല്‍ ഇതിന് പകരം അനുവദിച്ചിട്ടുമില്ല. നിലവില്‍ ആര്‍.ടി ഓഫീസില്‍ തന്നെ രാവിലെ 7.30 മുതല്‍ 9.30 വരെ ലേണിംഗ് ടെസ്റ്റ് നടത്തി വരികയാണ്. ഇതിന് ശേഷമാണ് ആര്‍.ടി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സര്‍വ്വര്‍ തകരാറും കമ്പ്യൂട്ടറുകള്‍ പണിമുടക്കുന്നതുമൊക്കെ പതിവായത് ലേണിംഗ് ടെസ്റ്റിനെത്തുന്നവരെയും ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കുന്നവരെയുമൊക്കെ വലക്കുകയാണ
Post a Comment
0 Comments