പയ്യന്നൂര്‍ (www.evisionnews.in): കെപിസിസി മുന്‍ വൈസ് പ്രസിഡന്‍റ് സി.കെ. ശ്രീധരന് പിന്നാലെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്‍റെ കണ്ണൂര്‍ യൂണിറ്റ് മാനേജരും കോണ്‍ഗ്രസ് നേതാവുമായ കെ.വി. സുരേന്ദ്രനും സിപിഎമ്മിലേക്ക്. വൈകുന്നേരം നാലിന് കാഞ്ഞങ്ങാട് ടൗണ്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സുരേന്ദ്രനെ സിപിഎമ്മിലേക്ക് സ്വീകരിക്കും.
ദീര്‍ഘകാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം ശ്രീധരന്‍ സിപിഎമ്മിലേക്ക് പോയിരുന്നു. തൊട്ടുപിന്നാലെയാണ് സുരേന്ദ്രനും സിപിഎമ്മിലേക്ക് പോകുന്നത്. കോണ്‍ഗ്രസിനകത്തെ തഴയപ്പെടലും ഗ്രൂപ്പുകളികളുമാണ് സിപിഎമ്മിലേക്ക് പോകുന്നതിനുള്ള കാരണമായി സുരേന്ദ്രന്‍ പറയുന്നത്.
തന്‍റെ പരിശ്രമഫലമായി പയ്യന്നൂരില്‍ ആശുപത്രി ഉണ്ടായെന്നും വീക്ഷണത്തിലെ ജോലികൊണ്ട് ആറുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം ദീപികയോടു പറഞ്ഞു. ഇതെല്ലാം തന്‍റെ കൈയില്‍നിന്നും പോയ പണമാണ്. ഒന്നും തിരിച്ചുകിട്ടിയില്ല. വലിയ കടബാധ്യതയിലാണ് താനുള്ളത്. ഇത്രയൊക്കെയായിട്ടും എല്ലാ രംഗങ്ങളില്‍നിന്നും താന്‍ തഴയപ്പെടുകയാണെന്നും ഇനി സഹിക്കാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വീക്ഷണം പത്രത്തിന്‍റെ കണ്ണൂര്‍ യൂണിറ്റ് മാനേജരായിരുന്നതിനാല്‍ ഡിസിസി എക്‌സിക്യൂട്ടീവിലെ സ്ഥിരം ക്ഷണിതാവു കൂടിയായിരുന്നു സുരേന്ദ്രന്‍. സിപിഎമ്മിലേക്ക് പോകുന്നതായുള്ള പ്രഖ്യാപനവുമായി ശ്രീധരന്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ സുരേന്ദ്രനും സംബന്ധിച്ചിരുന്നു.
Post a Comment
0 Comments