കാസര്‍കോട്: അപൂര്‍വ ഫംഗസായ 'പേസിലോ മൈസിസ് ന്യുമോണിയ' കാസര്‍കോട് സ്വദേശിനിയില്‍ കണ്ടെത്തി. കേരളത്തില്‍ ആദ്യമായാണ് ഈ ഫംഗസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. കഴിഞ്ഞ ആറു മാസമായി മാറാത്ത പനി, കഫക്കെട്ടുകളോടു കൂടിയ ചുമ, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകളുമായി എത്തിയ 31 വയസുകാരിക്കാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രോഗബാധ കണ്ടെത്തിയത്.
കോര്‍ണിയല്‍ അള്‍സര്‍, കെരാറ്റിറ്റിസ്, എന്‍ഡോഫ് താല്‍മൈറ്റിസ് എന്നിവയ്ക്ക് അപൂര്‍വമായി കാരണമാകുന്നതാണ് പേസിലോ മൈസിസ് ന്യുമോണിയ. രോഗിക്ക് പലതരം മരുന്നുകള്‍ അവര്‍ കഴിച്ചിട്ടും പനിയും ചുമയും ശ്വാസ തടസവും മാറാതിരുന്നതിനെ തുടര്‍ന്ന് രക്തവും കഫവും പരിശോധിച്ചതില്‍ യാതൊന്നും കണ്ടെത്തിയിരുന്നില്ല. സിടി സ്‌കാനിംഗിലാണ് ശ്വാസകോശത്തിന്റെ ലോവര്‍ ലോബില്‍ ന്യുമോണിയയുടെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.
Post a Comment
0 Comments