യു.ഡി.എഫിന് തലവേദനയായി വീണ്ടും സുധാകരന്‍; 'നെഹ്റു വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്തു
19:45:00
0
കണ്ണൂര്‍: കോണ്‍ഗ്രസിനെ പുലിവാലു പിടിപ്പിച്ച് വീണ്ടും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ആര്‍.എസ്.എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ കാബിനറ്റ് മന്ത്രിയാക്കിയതിലൂടെ ജവഹര്‍ലാല്‍ നെഹ്റു വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യുകയായിരുന്നുവെന്നാണ് കെ. സുധാകരന്റെ പുതിയ പ്രസ്താവന. കണ്ണൂര്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസിലാണ് കെ. സുധാകരന്റെ പ്രതികരണം.
വര്‍ഗീയ ഫാസിസത്തോട് സന്ധിചെയ്യാന്‍ തയാറായി കൊണ്ടാണ് നെഹ്റു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. എ.കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കുകയും ചെയ്തു. ഇതെല്ലാം നെഹ്റുവിന്റെ ഉയര്‍ന്ന ജനാധിപത്യ മൂല്യ ബോധവും വിശാലമായ മനുസുമാണ് കാണിക്കുന്നത്. മറ്റൊരു നേതാവും ഇതൊന്നും ചെയ്യില്ല. അതുകൊണ്ട് തന്നെ നമുക്ക് അദ്ദേഹത്തില്‍ നിന്ന് ധാരാളം പഠിക്കാനുമുണ്ട്. നേരത്തെ ആര്‍എസ്എസ് ശാഖകള്‍ക്ക് താന്‍ ആളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശം വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
Post a Comment
0 Comments