അതേസമയം, തന്നെ കാറില്‍ കൊണ്ടുപോയത് സുഹൃത്താണെന്നും ബാറില്‍ വെച്ച് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്നും യുവതി പറഞ്ഞു. നഗരത്തില്‍ വാഹനം സഞ്ചരിച്ചു കൊണ്ടിരിക്കെ 45 മിനുറ്റോളം മൂവരും ചേര്‍ന്ന് പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു.
പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെ വച്ച് പ്രതികരിക്കാന്‍ ഭയമായിരുന്നെന്നും പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും യുവതി പറഞ്ഞു. രാജസ്ഥാന്‍ സ്വദേശിയായ യുവതി ഡിംപിള്‍ ലാമ്പ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിതിന്‍, വിവേക്, സുദീപ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
Post a Comment
0 Comments