ഇടുക്കി (www.evisionnews.in): ഉടുമ്പന്‍ചോല ചെമ്മണ്ണാറില്‍ പിതാവ് മകനെ വെട്ടിക്കൊന്നു. പാമ്പുപാറ മുക്കനോടിയില്‍ ജെനിഷ് (38) ആണ് മരിച്ചത്. മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. സംഭവത്തില്‍ പിതാവ് തമ്പിയെ ഉടുമ്പന്‍ചോല പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രയോടെ മദ്യലഹരിയിലെത്തിയ ജെനിഷ് സ്വന്തം മക്കളെയും പിതാവായ തമ്പിയെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പേരക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശിയപ്പോള്‍ ജെനിഷിന്റെ കൈക്ക് വെട്ടേറ്റു. ജെനിഷി നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
ഇന്നു പുലര്‍ച്ചെ 5.30നാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രിയില്‍ ഏഴിനാണ് ജെനിഷ് സ്വന്തം വീട്ടില്‍ മദ്യലഹരിയില്‍ അക്രമസക്തനായി മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 7.30 വെട്ടേറ്റു. എട്ടിന് മുമ്പ് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ജെനിഷിന്റെ പിതാവ് തമ്പിയെ ഉടുമ്പന്‍ചോല പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി ഉടുമ്പന്‍ചോല എസ്.ഐ അബ്ദുല്‍ കനി അറിയിച്ചു.
Post a Comment
0 Comments