തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ പരമ്പരയ്ക്ക് തുടക്കമിട്ട് ഇടതു മുന്നണി. നവംബര്‍ 15 വരെ തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കാണ് ഇടതുമുന്നണി തുടക്കംകുറിച്ചിരിക്കുന്നത്. ഗവണറുടെ ഭരണഘടനാ വിരുദ്ധ നീക്കങ്ങളെ തുറന്ന് കാണിക്കാന്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം നടത്തും.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെയും ധനമന്ത്രിക്കുള്ള പ്രീതി പിന്‍വലിച്ചും ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയതോടെയാണ് സമരത്തിന് ഇറങ്ങാന്‍ ഇടത് മുന്നണി തീരുമാനിച്ചത്. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ആരംഭിച്ച പ്രതിഷേധ പരിപാടികള്‍ നവംബര്‍ 15 വരെ നില്‍ക്കാതെ കൊണ്ടുപോകാനാണ് ഇടത് മുന്നണി തീരുമാനം.
ഈ മാസം 10 വരെ ജില്ലാ തലങ്ങളില്‍ മൂവായിരത്തോളം പേരെ പങ്കെടുപ്പിച്ച് കണ്‍വന്‍ഷന്‍ നടത്തും. വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് പരിപാടി. 10 മുതല്‍ 14 വരെ ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധ നീക്കങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേരളത്തിലെ മുഴുവന്‍ വീടുകളിലും ലഘുലേഖ വിതരണം നടത്തും. മുന്നണികളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമെ വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലെ അംഗങ്ങളും ഇതിന്റ ഭാഗമാകും.
Post a Comment
0 Comments