Type Here to Get Search Results !

Bottom Ad

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ്; നാലര വര്‍ഷം പിന്നിടുമ്പോള്‍ നിര്‍ണായ വഴിത്തിരിവ്


തിരുവനന്തപുരം
: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ നിര്‍ണായ വഴിത്തിരിവ്. ആശ്രമം കത്തിച്ച സംഭവത്തില്‍ തന്റെ സഹോദരന് പങ്കുണ്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലാണ് പുതിയ സംഭവ വികാസങ്ങള്‍. തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് തീയിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകനായ തന്റെ സഹോദരന്‍ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണ് എന്നാണ് കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്തിന്റെ വെളിപ്പെടുത്തല്‍.

ഒരാഴ്ച മുമ്പാണ് ക്രൈംബ്രാഞ്ച് പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തിയത്. പ്രകാശ് കഴിഞ്ഞ ജനുവരി മൂന്നിന് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ജീവനൊടുക്കുന്ന ദിവസം പ്രകാശിന് മര്‍ദ്ദനമേറ്റെന്നും പ്രശാന്ത് പറഞ്ഞു. ആശ്രമം കത്തിച്ചത് താനും സുഹൃത്തുക്കളും ചേര്‍ന്നാണെന്ന് പ്രകാശ് പറഞ്ഞിരുന്നെന്നും പ്രശാന്ത് പറഞ്ഞു.

സൂഹൃത്തുക്കള്‍ മര്‍ദ്ദച്ചതിനെ തുടര്‍ന്നായിരുന്നു പ്രകാശിന്റെ ആത്മഹത്യയെന്നും പ്രശാന്ത് പറയുന്നു. പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. തിരുവന്തപുരം അഡീ. ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ആത്മഹത്യം ചെയ്ത പ്രകാശിനെതിരെ തെളിവുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രകാശിന്റെ മരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ പ്രകാശിലേക്ക് എത്തിയത് എങ്ങനെ എന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയിട്ടില്ല.

നാലുവര്‍ഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് നാണക്കേടായിരുന്നു. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേസ് എല്ലാവരും മറന്ന ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ പൊലീസിന് നേട്ടമാകുന്നത്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad