കല്‍പ്പറ്റ: മേപ്പാടിയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു. നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. വ്യാഴാഴ്ചയാണ് അയല്‍വാസി ജിതേഷ് അമ്മ അനിലയേയും കുഞ്ഞിനേയും വെട്ടിയത്.
അനില അങ്കണവാടിയിലേക്കു കുഞ്ഞുമായി പോകുമ്പോഴായിരുന്നു ആക്രമണം. വീട്ടുകാരുമായുള്ള വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്നായിരുന്നു ജിതേഷിന്റെ ക്രൂരത. തലയ്ക്കും ഇടതുചെവിയുടെ ഭാഗത്തും വെട്ടേറ്റ ആദിദേവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
പ്രതി ജിതേഷിനെ അന്നു തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജയപ്രകാശും പ്രതിയും തമ്മിലുണ്ടായ ചില ബിസിനസ് പ്രശ്‌നങ്ങളെ തുടര്‍ന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു.
Post a Comment
0 Comments