കാസര്‍കോട്: ചെര്‍ക്കള ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഇന്നലെ ആരംഭിച്ച റവന്യു ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ ആദ്യദിനത്തിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 535 പോയന്റുകളുമായി കാസര്‍കോട് ഉപജില്ല മുന്നില്‍. ഹൊസ്ദുര്‍ഗ് (462) രണ്ടും ചെറുവത്തൂര്‍ (440) മൂന്നും സ്ഥാനത്തുണ്ട്. കുമ്പള 391ഉം ചിറ്റാരിക്കാല്‍ 334ഉം പോയന്റുകള്‍ നേടി. സ്‌കൂളുകളില്‍ 124 പോയന്റുകളോടെ ചട്ടഞ്ചാല്‍ സിഎച്ച്എസ്എസാണ് ഒന്നാം സ്ഥാനത്ത്. ചെമ്മനാട് സിജെഎച്ച്എസ്എസ് (115) രണ്ടും കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് (112) മൂന്നും സ്ഥാനത്തുണ്ട്. കുട്ടമത്ത് ജിഎച്ച്എസ്എസ് (111) നാലും പെര്‍ഡാല എന്‍എച്ച്എസ് (107) അഞ്ചും സ്ഥാനത്തുണ്ട്.
ഇന്ന് പ്രവര്‍ത്തി പരിചയമേള, ശാസ്ത്രമേള എന്നിവ നടക്കും. വൈകുന്നേരം 3.30ന് സമാപന സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്റ്റര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ട്രോഫികള്‍ വിതരണം ചെയ്യും.
Post a Comment
0 Comments