Type Here to Get Search Results !

Bottom Ad

സര്‍വകലാശാല നിയമനത്തിനു പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിവാദമാക്കാന്‍ ഗവര്‍ണര്‍


തിരുവനന്തപുരം
: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് രണ്ടു വര്‍ഷം സര്‍വീസുണ്ടെങ്കില്‍ പോലും ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്ന വിഷയം ഏറ്റെടുത്ത് വിവാദമാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെന്‍ഷന്റെ പേരില്‍ തട്ടിപ്പാണ് നടക്കുന്നത്. യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകുന്ന കാലഘട്ടത്തിലാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരും അദ്ദേഹം ചോദിച്ചു.

ഓരോ മന്ത്രിമാരും 25-ഓളം പേരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനുശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയവും ഏറ്റെടുക്കുമെന്ന ഗവര്‍ണറുടെ പുതിയ പ്രഖ്യാപനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad