ഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ മുന്‍ എംഎല്‍എ ആസിഫ് മുഹമ്മദ് ഖാന്‍ അറസ്റ്റില്‍. പൊലീസിനെ അക്രമിച്ച കേസിലാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ മുഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ അനുമതിയില്ലാതെ നടന്ന ഒരു പൊതുപരിപാടിയില്‍ പൊലീസിനെ അക്രമിച്ചതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ആസിഫ് മുഹമ്മദ് ഖാനോടൊപ്പം രണ്ടുപേരെ കൂടി ഡല്‍ഹി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എ.എ.പി അംഗം വോട്ടിന് പണം നല്‍കുന്നതറിഞ്ഞാണ് താന്‍ എത്തിയതെന്നും അതിനെതിരെ സംസാരിച്ചപ്പോഴാണ് പൊലീസ് തടഞ്ഞതെന്നും ആസിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്ത ഏജന്‍സിയായാ എഎന്‍ഐയോട് പറഞ്ഞു. പൊലീസുമായുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുഹമ്മദ് ഖാനെ അറസ്റ്റു ചെയ്തത്.
Post a Comment
0 Comments