കണ്ണൂര്‍: കമ്മ്യൂണിസ്റ്റുകളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്ന് മുന്‍ മന്ത്രി ജി. സുധാകരന്‍. രാവിലെ കൂറേപ്പേര്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് ഇറങ്ങുന്നു. ഫോണ്‍ വിളിയിലൂടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ജി. സുധാകരന്‍ വിമര്‍ശിച്ചു. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഎം നേതാവിന്റെ വിമര്‍ശനം.
ഹിന്ദു പുരോഹിതര്‍ കല്ല്യാണത്തിനും മറ്റു പൊതു ചടങ്ങുകള്‍ക്കും അടിവസ്ത്രം ധരിച്ചു പങ്കെടുക്കണമെന്ന് താന്‍ പറഞ്ഞത് ചിലര്‍ വിവാദമാക്കി. ക്രിസ്ത്യന്‍, മുസ്ലീം പുരോഹിതര്‍ പാദം പോലും കാണാത്തവിധം വസ്ത്രം ധരിച്ചാണെത്തുന്നത്. നല്ല ലക്ഷ്യത്തോടെ പറഞ്ഞാലും അതിനെ കളിയാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
Post a Comment
0 Comments