Type Here to Get Search Results !

Bottom Ad

ലഹരിക്കുവേണ്ടി തവളകളെ നക്കുന്നു; മരണത്തിലേക്കാണ് നടക്കുന്നതെന്ന് മുന്നറിയിപ്പ്


വാഷിംഗ്ടണ്‍: ലഹരിക്കുവേണ്ടി ആളുകള്‍ തവളകളില്‍ വരെ അഭയം കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്. സൊണോറന്‍ ഡെസേര്‍ട്ട് ടോഡ് എന്നും കൊളറാഡോ റിവര്‍ ടോഡ് എന്നും അറിയപ്പെടുന്ന പ്രത്യേക ഇനം തവളയെ ആളുകള്‍ ലഹരിക്കായി നക്കുന്നുണ്ടെന്നാണ് യുഎസ് നാഷണല്‍ പാര്‍ക്ക് സര്‍വീസ് കണ്ടെത്തിയിരിക്കുന്നത്.

വിഷാംശമുള്ള ഗ്രന്ഥികളുള്ളതാണ് ഈ തവളകള്‍. ഏഴ് ഇഞ്ച് വരെ വലിപ്പമുള്ള ഈ തവളകള്‍ ശത്രുക്കളെ ഭയപ്പെടുത്താനായി ഗ്രന്ഥികളില്‍ നിന്നും 5 എംഇഒ, ഡിഎംടി, ബുഫോടെനിന്‍ എന്നീ വിഷങ്ങള്‍ അടങ്ങിയ ശ്രവം പുറത്തുവിടും. ഇതു ലഭിക്കുന്നതിനായാണ് ആളുകള്‍ തവളയെ നക്കുന്നത്.

പൂര്‍ണ വളര്‍ച്ചയെത്തിയ നായയെ പോലും കൊല്ലാന്‍ തക്കവണ്ണം മാരകശേഷിയുള്ളതാണ് തവളകള്‍ പുറപ്പെടുവിക്കുന്ന വിഷം. ഇത്ു ശരീരത്തിനുള്ളില്‍ പോകുന്നത് വലിയ അപകടമാണെന്ന് പാര്‍ക്ക് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. തവളയുടെ സ്രവം ശേഖരിച്ച് ഉണക്കി സിഗരറ്റിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്നവരും ഉണ്ടെന്നാണ് വിവരം. ഇത്തരത്തില്‍ വിഷം ഉള്ളില്‍ ചെല്ലുന്നത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ തവളയെ ദുരുപയോഗം ചെയ്യരുതെന്നും യുഎസ് നാഷണല്‍ പാര്‍ക്ക് വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad