Type Here to Get Search Results !

Bottom Ad

ചന്ദ്രഗിരി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി


കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി കരക്കെത്തിച്ചു. നീലേശ്വരം സ്വദേശിയായ 44 കാരനാണ് വ്യാഴാഴ്ച ഉച്ചയോടെ പുഴയിലേക്ക് ചാടിയത്. കൃത്യസമയത്ത് സേന പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഡിങ്കിയില്‍ യുവാവിനെ കരക്കെത്തിക്കാനായി. അസി. സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സേനംഗങ്ങളായ പ്രസാദ് പി, അരുണ്‍ എംകെ, മനു പി എം, ഭഗത് എച്ച് ടി, അരുണ്‍കുമാര്‍ എസ്, മുഹമ്മദ് ശഹദ് ആര്‍, ഷബില്‍ കുമാര്‍ സിവി, ഹോംഗാര്‍ഡ്മാരായ അനീഷ് സി വി, രാജു പി വി, സജിന്‍ പിടി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഏകദേശം ഒന്നര കിലോമീറ്റര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ തന്നെ യുവാവിനെ ഒഴുകിന് അനുകൂലമായി പോകുന്നതായി കണ്ടെത്തുകയും ഉടന്‍ തന്നെ ഡിങ്കിയിലേക്ക് പിടിച്ചു കയറ്റുകയും കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad