തൃശ്ശൂര്‍ (www.evisionnews.in): ഫിഫ ലോകകപ്പ് അവലോകനം നടത്തുന്ന ഒന്നാം ക്ലാസുകാരന്റെ വീഡിയോ വൈറലായി. നെയ്മറുടെ ബ്രസീല്‍ ഖത്തറില്‍ കിരീടമുയര്‍ത്തുമെന്നാണ് തൃശ്ശൂര്‍ സ്വദേശിയായ റാദിന്‍ റെനീഷ് പ്രവചിക്കുന്നത്. പിതാവ് റെനീഷ് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയ്ക്ക് കേരളത്തിലെ കാല്‍പന്ത് പ്രേമികള്‍ കയ്യടിക്കുകയാണ്.
ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സ്- വെയ്ല്‍സ് പോരാട്ടം നടക്കുമെന്നും ഇതില്‍ നെതര്‍ലന്‍ഡ്‌സ് ജയിക്കുമെന്നുമാണ് റെനീഷിന്റെ നിരീക്ഷണം. സെനഗലും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ വിജയം ഇംഗ്ലീഷ് പടയ്ക്കാകും. അര്‍ജന്റീന- ഫ്രാന്‍സ് സൂപ്പര്‍ പോരാട്ടത്തില്‍ ജയം എംബാപ്പെയും ടീമും കൊണ്ടുപോകും. പ്രീ ക്വാര്‍ട്ടറില്‍ മെസിപ്പട പുറത്താകും. പോളണ്ട്- ഡെന്‍മാര്‍ക്ക് അങ്കത്തില്‍ വിജയം ഡെന്‍മാര്‍ക്കിനാകും. ക്രൊയേഷ്യയെ തോല്‍പിച്ച് ജര്‍മനിയും സ്‌പെയിനെ മലര്‍ത്തിയടിച്ച് ബെല്‍ജിയവും ഉറുഗ്വെയെ തളച്ച് ബ്രസീലും സ്വിസിനെതിരെ ജയിച്ച് പോര്‍ച്ചുഗലും ക്വാര്‍ട്ടറിലെത്തും എന്നും റാദിന്‍ പറയുന്നു.
Post a Comment
0 Comments