കാഞ്ഞങ്ങാട്: പത്മ ക്ലിനിക്കിലെ ക്യാന്റിനില്‍ ഗ്യാസ് സിലിണ്ടറിനു തീ പിടിച്ചു. സമയോചിത ഇടപെടലില്‍ വന്‍ ദുരന്തമൊഴിവായി. ആശുപത്രിയുടെ ഒന്നാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്റിലെ പാചക വാതക സിലിണ്ടറിനു ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീ പിടിച്ചത്. ഉടന്‍ കാന്റിനില്‍ തീയും പുകയും പടര്‍ന്ന ഉടന്‍ കൂട്ട നിലവിളി ഉയര്‍ന്നു. സ്ഥലത്തുണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റും ചേര്‍ന്ന് ആദ്യം വെള്ളവും ഫയര്‍ എക്‌സ്‌റിംഗുഷറും മറ്റും ഉപയോഗിച്ച് തീ അണക്കാന്‍ ശ്രമിച്ചതായി ദൃസാക്ഷികള്‍ പറയുന്നു.
വിവരം ലഭിച്ച ഉടന്‍ സ്റ്റേഷന്‍ ഓഫിസറുടെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് അഗ്‌നി രക്ഷാസേനയെത്തിയാണ് തീ അണച്ചത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവസമയത്ത് ഡോക്ടര്‍മാരും ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരുമടക്കം നൂറ്റമ്പതോളം പേര്‍ ക്ലിനിക്കിലുണ്ടായിരുന്നു. തീപിടുത്തമുണ്ടായ തൊട്ടടുത്ത മുറിയില്‍ ഒരുദിവസം മാത്രം പ്രായമായ കുഞ്ഞിനെ അഡ്മിറ്റ് ചെയ്തിരുന്നു. കുഞ്ഞിനെയും കുട്ടിരിപ്പുകാരെയും പൊടുന്നനെ ഇവിടെ നിന്ന് മാറ്റുകയായിരുന്നു.
സിലിണ്ടറിലെ റെഗുലേറ്ററില്‍ നിന്നും ബര്‍ണറിലേക്കുള്ള പൈപ്പ് ഊരി തെറിച്ചതിനാലാകാം തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്റ്റേഷന്‍ ഓഫിസര്‍ പിവി പവിത്രന്‍, സേനാംഗങ്ങളായ ടി.വി സുധീഷ് കുമാര്‍, ഇ ഷിജു, പി അനിലേഷ്, എച്ച് നിഖില്‍, പി വരുണ്‍രാജ്, ശരത്ത്‌ലാല്‍, ഹോംഗാര്‍ഡുമാരായ കെ.കെ സന്തോഷ്, ഐ രാഘവന്‍, സിവില്‍ ഡിഫന്‍സ് ഡിവിഷണല്‍ വാര്‍ഡന്‍ പിപി പ്രദീപ്കുമാര്‍, അബ്ദുല്‍സലാം എന്നിവരെ കൂടാതെ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Post a Comment
0 Comments