ഒമാന്‍ (www.evisionnews.in): ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഗവേണിംഗ് ബോര്‍ഡ് അംഗമായി അബ്ദുല്‍ ലത്തീഫ് ഉപ്പള തിരഞ്ഞെടുക്കപ്പെട്ടു. ഗവേണിംഗ് ബോര്‍ഡ് അംഗമാകുന്ന ആദ്യ മലയാളി കൂടിയാണ് കാസര്‍കോട് സ്വദേശിയായ പ്രമുഖ വ്യവസായിയും സാമൂഹിക കാരുണ്യ മേഖലയില്‍ തന്റെ പേര് അടയാളപ്പെടുത്തിയ ലത്തീഫ് ഉപ്പള.
ചരിത്രത്തിലാദ്യമായാണ് ഒമാന്‍ ചേമ്പര്‍ ഓഫ് കൊമ്മേഴസ് ആന്റ്് ഇന്‍ഡസ്ട്രിസ് ഗവര്‍ണിങ് ബോഡിയിലേക്ക് അംഗമായി നാമനിര്‍ദേശം നല്‍കാന്‍ വിദേശികള്‍ക്ക് അവസരം ലഭിച്ചത്. പക്ഷിമേഷ്യയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളായ ഇതര അറബ് രാജ്യങ്ങളില്‍ നിന്നും തന്നെയുള്ള ഒട്ടനവധി പ്രമുഖരും ഉത്തരേഷ്യന്‍ രാജ്യമായ ഇന്ത്യയിലെ തന്നെ ഇതര സംസ്ഥാനങ്ങളിലുള്ളവരും മലയാളികളായ ഒരുപാട് പ്രമുഖരും മത്സരരംഗത്തുണ്ടായിരുന്നു.
ഗള്‍ഫ് മേഖലയില്‍ എല്ലാ രാജ്യങ്ങളിലും സാന്നിധ്യമുള്ള ബദര്‍ അല്‍ സമാ ഹോസ്പിറ്റല്‍ ഗ്രൂപ്പ് എംഡിയും കാസര്‍കോട് സിഎച്ച് സെന്റര്‍ ചെയര്‍മാനും കെഎംസിസി നേതാവും സാമൂഹിക കാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യവുമാണ് ലത്തീഫ് ഉപ്പളഗേറ്റ്.
Post a Comment
0 Comments