കാഞ്ഞങ്ങാട്: കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പ്രേരണാ കുറ്റംചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. സ്വകാര്യ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത് കാരണമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന്് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കാഞ്ഞങ്ങാട് അലാമിപള്ളിയിലെ കെവി വിനോദ് കുമാര്‍- കെഎസ് മിനി ദമ്പതികളുടെ മകളും പടന്നക്കാട് ഇകെ നായര്‍ ആര്‍ട്സ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയുമായ നന്ദന വിനോദി (20)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എംകെ അബ്ദുല്‍ ശുഐബി (20)നെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുമായി സ്നേഹം നടിച്ച് പെണ്‍കുട്ടി അയച്ചു കൊടുത്ത സ്വകാര്യ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Post a Comment
0 Comments