ബോവിക്കാനം: നവകാലത്തും സേവന മേഖലയിലും കാരുണ്യ രംഗത്തും യുവത കാണിക്കുന്ന തല്‍പരത ആശാവഹമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ഗ്രീന്‍ സ്റ്റാര്‍ ബാവിക്കര നിര്‍മിച്ച മേഖലാ മുസ്്‌ലിം ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. മുസ്്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഗ്രീന്‍ സ്റ്റാര്‍ ജനറല്‍ സെക്രട്ടറി റഹിം ബാവിക്കര സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ശിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ്് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.ബി ശാഫി, അഷ്റഫ് എടനീര്‍, അസീസ് കളത്തൂര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, എസ്.എം മുഹമ്മദ് കുഞ്ഞി, എം.ബി ഷാനവാസ്, എ.പി ഉമ്മര്‍, എം.എസ് ഷുക്കൂര്‍, ഖാലിദ് ബെള്ളിപ്പാടി, ബി.എം അബൂബക്കര്‍, ബി.എം അഷ്‌റഫ്, ഷരീഫ് കൊടവഞ്ചി, സിദ്ധീഖ് ബോവിക്കാനം, മന്‍സൂര്‍ മല്ലത്ത്, റൗഫ് ബാവിക്കര, ഖാദര്‍ ആലൂര്‍, പ്രസംഗിച്ചു. അനീസ മന്‍സൂര്‍ മല്ലത്ത്, റൈസ റാഷിദ്, ഷെഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, രമേശന്‍ മുതലപ്പാറ, അബ്ബാസ് കൊളച്ചച്, അഷ്‌റഫ് ബോവിക്കാനം, അബ്ദുല്‍ ഖാദര്‍ കുന്നില്‍, ഹംസ ചോയിസ്, അബ്ദുല്‍ റഹിമാന്‍ ബസ് സ്റ്റാന്റ്, എ.ബി കലാം, അബൂബക്കര്‍ ചാപ്പ, ഷെരീഫ് പന്നടുക്കം, കെ. മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
മാളിക ഷാഫി ഹാജി മക്കളായ മന്‍സൂര്‍, മഹ്‌റൂഫ്, ഇര്‍ഷാദ് എന്നിവര്‍ സ്ഥലത്തിന്റെ രേഖകള്‍ മുനവ്വറലി തങ്ങള്‍ക്ക് കൈമാറി. ഗ്രീന്‍ സ്റ്റാര്‍ പ്രസിഡന്റ് കബീര്‍ അഹമ്മദ് ബാവിക്കര തങ്ങള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ എ.ബി കുട്ടിയാനം, അബ്ദുല്‍ റഹിമാന്‍, ശാക്കിര്‍ എന്നിവര്‍ക്ക് തങ്ങള്‍ ഉപഹാരം കൈമാറി. തുടര്‍ന്ന് ഇശല്‍ സന്ധ്യ അരങ്ങേറി.
Post a Comment
0 Comments