ഖത്തര്‍: പോളണ്ടിനെതിരെ പൊരുതിവീണു സൗദി അറേബ്യ. ഇരട്ട ഗോളിന് പോളണ്ടിന് ജയം. ഇതോടെ പ്രീക്വാര്‍ട്ടര്‍ കാണാന്‍ ഗ്രൂപ്പ് സിയില്‍ ഇനി മരണക്കളിയാകുമെന്ന് തീര്‍ച്ചയായി. സൗദിക്കെതിരെയുള്ള മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡ് നേടിയ പോളണ്ട് രണ്ടാം പകുതിയില്‍ വീണ്ടും ഗോളടിക്കുകയായിരുന്നു. 39-ാം മിനുട്ടില്‍ പിതോര്‍ സിലിന്‍സ്‌കിയാണ് പോളണ്ടിനായി തീയുണ്ട പായിച്ചതെങ്കില്‍ 82ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി സൗദി ഡിഫന്‍ഡറുടെ പിഴവ് മുതലെടുത്തു. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍ട്ടി സൗദി തുലച്ചിരുന്നു. സൗദി നായകന്‍ സാലിം അല്‍ദൗസരിയെടുത്ത പെനാല്‍ട്ടി കിക്ക് പോളിഷ് ഗോളി ചെഷ്‌നി തടഞ്ഞിടുകയായിരുന്നു. റീബൗണ്ടായെത്തിയ പന്ത് മുഹമ്മദ് അല്‍ബുറെയ്ക് പോസ്റ്റിലേക്കടിച്ചെങ്കിലും ഗോളി വീണ്ടും തട്ടിയകറ്റി. നേരത്തെ ലെവന്‍ഡോവ്സകിയുടെ പാസില്‍ നിന്നായിരുന്നു സിലിന്‍സ്‌കി പോളണ്ടിന് ആദ്യ ലീഡ് നേടിക്കൊടുത്തത്.
പൊരുതി വീണ് സൗദി; ഇരട്ട ഗോളിന് പോളണ്ടിന് ജയം
22:14:00
0

Post a Comment
0 Comments