കണ്ണൂര്‍ (www.evisionnews.in): ലഹരി വില്‍പ്പന ചോദ്യം ചെയ്ത ബന്ധുക്കളായ രണ്ടു സി.പി.എം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി പാറായി ബാബു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെന്ന്. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയില്‍ ഇയാള്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സി.പി.എം പ്രതിരോധത്തിലായി.
ഇന്നലെ വൈകിട്ടോടെയാണ് നാടിനെ നടുക്കി ഇരട്ട കൊലപാതകം നടന്നത്. പാറായി ബാബുവിന്റെ സംഘത്തിലെ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരായ നിട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനായി ഷമീര്‍ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ നിട്ടൂര്‍ സാറാസില്‍ ഷാനിബ് (29) ചികിത്സയിലാണ്.
Post a Comment
0 Comments