ബദിയടുക്ക: ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ ദുരൂഹമരണത്തില്‍ നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്ന് മുസ്്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 30വര്‍ഷത്തോളമായി ബദിയടുക്കയില്‍ ദന്തഡോക്ടര്‍ എന്ന നിലയില്‍ സേവനം ചെയ്തു വന്നിരുന്ന ഡോക്ടറുടെ ദാരുണാന്ത്യം എല്ലാവരെയും വേദനിപ്പിക്കുന്നു. ഡോക്ടറെ കുറിച്ച് നിരന്തരം ആരോപണം ഉയരുകയും ഒരു യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു.
ഈസാഹചര്യത്തില്‍ നിജസ്ഥിതി അറിയാന്‍ ക്ലിനിക്കില്‍ ചെന്ന നേതാക്കന്മാര്‍ക്കെതിരെയും സ്ത്രീയുടെ സഹോദരനെതിരെയും കേസെടുത്തത് സാമൂഹിക നീതിക്ക് നിരക്കാത്തതാണ്. ഈവിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ഥ വസ്തുക്കള്‍ പുറത്തു കൊണ്ടുവരേണ്ടതും പൊതുസമൂഹത്തിന്റെ സംശയം ദൂരീകരിക്കേണ്ടതും നിയമപാലകരുടെ കടമയാണ്. അതിനിടെ കഥയറിയാതെ സംഭവത്തിനു വര്‍ഗീയതയുടെ നിറംനല്‍കി ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സംഘപരിവാര്‍ ശക്തികളെ കരുതിയിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള മാഹിന്‍ കേളോട്ട്, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ടിഎം ഇക്ബാല്‍, അബ്ദുല്‍ റഹ്‌മാന്‍ ഹാജി, അബൂബക്കര്‍ എടനീര്‍ സംബന്ധിച്ചു.
Post a Comment
0 Comments