Type Here to Get Search Results !

Bottom Ad

ആവേശത്തില്‍ എന്തും വലിച്ചെറിയുന്നവര്‍ക്ക് പാഠം; കളികഴിഞ്ഞ് ഖത്തര്‍ സ്റ്റേഡിയത്തിലെ ചവറുപെറുക്കി ജപ്പാന്‍ ആരാധകര്‍


അല്‍ക്കോര്‍ (www.evisionnews.in): ആവേശത്തില്‍ എന്തും വലിച്ചെറിയുന്നവര്‍ക്ക് പാഠമായി ജപ്പാന്‍ പൗരന്മാര്‍. ദോഹയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ ചവറുകളെല്ലാം ക്ഷമയോടെ പെറുക്കിയെടുത്തുന്ന ചിത്രത്തിന് വലിയ കയ്യടിയാണ് നേടിയത്. ഫുട്‌ബോള്‍ മത്സരത്തിന് ശേഷമാണ് കസേരകള്‍ക്കിടയിലൂടെ നടന്നുകൊണ്ടാണ് നൂറിലേറെ വരുന്ന ജപ്പാന്‍ ആരാധകര്‍ മുന്നില്‍ കണ്ട എല്ലാ ഗ്ലാസുകളും കടലാസും തൊപ്പിയുമൊക്കെ പെറുക്കി പ്രത്യേക ബാഗില്‍ ശേഖരിച്ച് സ്റ്റേഡിയം അധികൃതരെ ഏല്‍പ്പിച്ചത്. ഓരോ ജപ്പാന്‍ പൗരനും സ്വന്തം നാട്ടിലെ ശീലം പുറത്തും തെളിയിക്കുമെന്ന സൂചന ഈ ചിത്രം നല്‍കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രതികരണം.

Post a Comment

0 Comments

Top Post Ad

Below Post Ad