ദുബായ്: ദുബൈ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മറ്റി പ്രവര്‍ത്തക കണ്‍വന്‍ഷനും മുസ്ലിം ലീഗ് നേതാവ് ഷാഫി ഹാജി കട്ടക്കാലിനുള്ള സ്വീകരണവും ദുബായ് അബുഹൈല്‍ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ചു. യു.എ.ഇ കെഎംസിസി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ കൂടുതല്‍ ശക്തമാക്കാന്‍ കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.
ദുബായ് കെഎംസിസി ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്് പിഎം മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രെസിഡന്റ് അബ്ദുല്ല ആറങ്ങാടി ഷാഫി ഹാജിക്കുള്ള മൊമെന്റോവും ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഷാളും അണിയിച്ചു. സ്വീകരണത്തിന് ഷാഫി ഹാജി കട്ടക്കാല്‍ മറുപടി പ്രസംഗം നടത്തി. ജില്ലാ ട്രഷറര്‍ ഹനീഫ് ടിആര്‍, ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി അഫ്‌സല്‍ മൊട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ റാഫി പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാല്‍, കെ പി അബ്ബാസ്, ഉദുമ മണ്ഡലം പ്രസിഡന്റ്് ഇസ്മായില്‍ നാലാം വാതുക്കല്‍,
ഹനീഫ് മരവയല്‍, സമീര്‍ ജീകോം, ഇല്യാസ് പള്ളിപ്പുറം, ഷാഫി ചെമ്പിരിക്ക, റഫീഖ് മാങ്ങാട്, ആരിഫ് ചെരുമ്പ, ഫൈസല്‍ പട്ടേല്‍, ഇബ്രാഹിം ബേരിക്ക, ഷബീര്‍ കൈതക്കാട്, മുനീര്‍ പള്ളിപ്പുറം, ആസിഫ് ബി എ, സമീര്‍ കളനാട്, ബഷീര്‍ പെരുമ്പള, റഹ്‌മാന്‍ കൈനോത്ത്, തുടങ്ങിയവര്‍ സംസാരിച്ചു, യു എ ഇ ഫ്‌ലാഗ് ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ ദേശീയത ഉള്‍ക്കൊള്ളുന്ന ഷാളണിഞ്ഞു പതാകയുമേന്തി നേതാക്കളും പ്രവര്‍ത്തകരും ദേശീയ ഗാനത്തിന് സ്റ്റാന്റിംഗ് ഒവേഷന്‍ നല്‍കുകയും ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹനീഫ് കട്ടക്കാല്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫറാസ് സിഎ നന്ദിയും പറഞ്ഞു.
Post a Comment
0 Comments