കണ്ണൂര്‍: കൊച്ചിയില്‍ ബലാല്‍സംഗ കേസില്‍ കേസില്‍ പൊലീസ് തന്നെ പ്രതിയായതിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.കെ ശ്രീമതി. വേലി തന്നെ വിളവു തിന്നുന്നോ എന്ന് ചോദിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. പീഡന കേസില്‍ അറസ്റ്റിലായ മുന്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍ സുനു സ്ഥിരം കുറ്റവാളിയെന്നും പി.കെ ശ്രീമതിയുടെ പോസ്റ്റിലുണ്ട്.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് സിപിഎം കേന്ദ്ര അംഗം പൊലീസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം, കൂട്ടബലാത്സംഗ കേസില്‍ കസ്റ്റഡിയിലുള്ള കോഴിക്കോട് കോസ്റ്റല്‍ സിഐ പി.ആര്‍ സുനുവിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. വീട്ടമ്മയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സുനുവിനെ ചോദ്യം ചെയ്തു.
തൊഴില്‍ തട്ടിപ്പില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ രക്ഷിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് പരാതി. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നു. വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സിഐക്ക് പുറമെ വീട്ടുജോലിക്കാരി, യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത്, ക്ഷേത്രം ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ മറ്റു പ്രതികള്‍ പ്രതികള്‍.
Post a Comment
0 Comments