വയനാട്: അമ്പലവയലില്‍ എസ്ടി വിഭാഗത്തില്‍പ്പെട്ട പോക്‌സോ കേസ് ഇരയോട് പൊലീസിന്റെ ക്രൂരത. അമ്പലവയല്‍ എഎസ്‌ഐ ആണ് 17 വയസുകാരിയായ പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയത്. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തില്‍ മൈസൂരുവിലേക്കാണ് 17കാരിയെ കൊണ്ടുപോയത്. ഇതിനിടയിലാണ് എഎസ്‌ഐ മോശമായി പെരുമാറിയത്. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. അതേമയം സംഭവം നടന്ന് രണ്ടുമാസമായിട്ടും കേസില്‍ എഫ്‌ഐആര്‍ ഇട്ടിട്ടില്ല.
സംഭവം വിവാദമായതോടെ എഎസ്‌ഐ ബാബു ടി.ജിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിഐജി രാഹുല്‍ ആര്‍ നായരാണ് നടപടിക്ക് ഉത്തരവിട്ടത്. എസ്‌ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
Post a Comment
0 Comments