കാഞ്ഞങ്ങാട്: അഞ്ചുവയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് എട്ടു വര്‍ഷം കഠിന തടവും 35000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ നാലു മാസം സാധാരണ തടവും ശിക്ഷ വിധിച്ചു. പനത്തടി ചാമുണ്ടിക്കുന്ന് തുമ്പോടിയിലെ കെഎന്‍ ബാബു (59)നെയാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സി സുരേഷ് കുമാര്‍ ശിക്ഷ വിധിച്ചത്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. രാജപുരം പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ സബ്് ഇന്‍സ്‌പെക്ടറായിരുന്ന കെ. രാജീവനാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രനുമാണ്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ പി. ബിന്ദു ഹാജരായി.
2019ല്‍ പ്രതിയുടെ വീട്ടില്‍ വച്ച് പ്രതി കുട്ടിയെ തന്റെ മടിയില്‍ ഇരുത്തി കുട്ടിയുടെ ലൈംഗിഗാവയവത്തില്‍ പിടിച്ചും സ്പര്‍ശിച്ചും ഗൗരവകരമായ ലൈംഗികാ ക്രമണത്തിന് വിധേയമാക്കിയെന്നാണ് കേസ്. കുറ്റകൃത്യത്തിലെ പ്രതി ഒളിവില്‍ പോയതിനുശേഷം ഇടുക്കി ജില്ലയില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ വച്ചാണ് രാജപുരം എസ്.ഐ സജുമോന്‍ ജോര്‍ജ് സംഘവും പ്രതിയെ പിടികൂടിയത്.
Post a Comment
0 Comments