എറണാകുളം: മൂന്നാറില്‍ ഉരുള്‍പൊട്ടലില്‍ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് സ്വദേശി രൂപേക്ഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാര്‍ വട്ടമട റൂട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. നൂറ്റമ്പത് അടിയിലധികം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനത്തിനകത്ത് ഒരാള്‍ കുടുങ്ങികിടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് തെരച്ചില്‍ നടത്തി താഴോട്ട് പോയെങ്കിലും വാഹനത്തിനുള്ളില്‍ നിന്നും കാണാതായയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതികൂലമായ കാലാവസ്ഥയും ആനയുടെ സാന്നിധ്യവും കാരണം തിരച്ചില്‍ ഇന്നലെ താത്ക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഇന്നു രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉരുള്‍പൊട്ടലില്‍ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നാറില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
09:38:00
0
എറണാകുളം: മൂന്നാറില്‍ ഉരുള്‍പൊട്ടലില്‍ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് സ്വദേശി രൂപേക്ഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാര്‍ വട്ടമട റൂട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. നൂറ്റമ്പത് അടിയിലധികം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനത്തിനകത്ത് ഒരാള്‍ കുടുങ്ങികിടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് തെരച്ചില്‍ നടത്തി താഴോട്ട് പോയെങ്കിലും വാഹനത്തിനുള്ളില്‍ നിന്നും കാണാതായയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതികൂലമായ കാലാവസ്ഥയും ആനയുടെ സാന്നിധ്യവും കാരണം തിരച്ചില്‍ ഇന്നലെ താത്ക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഇന്നു രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Post a Comment
0 Comments